Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Convicts

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ കു​വൈ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; 13 വ​ർ​ഷ​ത്തി​നു​ശേ​ഷം നാ​ല് പ്ര​തി​ക​ൾ​ക്കും ശി​ക്ഷ 

അ​ടൂ​ർ: അ​ടൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കു​വൈ​റ്റി​ലെ​ത്തി​ച്ച് യു​വ​തി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ 13 വ​ർ​ഷ​ത്തി​നു​ശേ​ഷം കോ​ട​തി​വി​ധി. അ​ടൂ​ർ മ​ണ​ക്കാ​ല സ്വ​ദേ​ശി​നി​യെ​യാ​ണ് പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ നാ​ലു പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ക​ണ്ടെ​ത്തി. മൂ​ന്നാം പ്ര​തി​ക്ക് 37 വ​ർ​ഷം ത​ട​വും 3,03,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. 2013-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

എ​മി​ഗ്രേ​ഷ​ൻ അം​ഗീ​കാ​ര​മി​ല്ലാ​തെ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി യു​വ​തി​യെ കു​വൈ​റ്റി​ലെ​ത്തി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​വും ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് യു​വ​തി പൊ​ലി​സി​നെ സ​മീ​പി​ച്ച​ത്. കൂ​ര​മ്പാ​ല സ്വ​ദേ​ശി ജോ​ളി സ്റ്റാ​ൻ​ലി, ക​വി​യൂ​ർ സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ആ​ലു​വ ചൂ​ണ്ടി സ്വ​ദേ​ശി ന​വാ​സ് എ​ന്ന ബി​ജു​മോ​ൻ, ക​വി​യൂ​ർ സ്വ​ദേ​ശി സ​തീ​ശ് കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up